മധുര സേവ (Madhura Seva)



  • Related image


  • സ്വാദിഷ്ഠമായ മധുരസേവ വളരെ വേഗത്തില്‍ തയ്യാറാക്കാം.
    അരിമാവ്                          100 ഗ്രാം
    കടലമാവ്                           250 ഗ്രാം
    പഞ്ചസാര                          1 കപ്പ്
    ഏലക്കാപൊടി                1 നുള്ള് (നന്നായി പൊടിച്ചത്)
    എണ്ണ /വനസ്പതി           ആവശ്യത്തിന്


    ആദ്യമായി കടലമാവും അരിമാവും ഒരുമിച്ച് ചേർത്ത് ഇടിയപ്പത്തിന് കുഴക്കുന്ന പരുവത്തിൽ കുഴച്ചുവെക്കുക. അധികം വെള്ളം ഒന്നിച്ചു ഒഴിക്കാതെ അല്പാല്പം ഒഴിച്ച് കട്ട കെട്ടാതെ കുഴക്കണം. വെള്ളത്തില്‍ ഒരു നുള്ള് ഉപ്പ് വേണമെങ്കില്‍ ചേര്‍ക്കാം( നിര്‍ബന്ധമില്ല).നിറം കിട്ടാന്‍ ആവശ്യമെങ്കില്‍ അല്പം മഞ്ഞള്‍ പൊടി ചേര്‍ക്കാം. അല്‍പനേരം അങ്ങനെ ഇരിക്കട്ടെ. അര മണിക്കൂറിനു ശേഷം മാവ് സേവനാഴിയുപയോഗിച്ച് സേവയുടെ ആകൃതിയിൽ പിഴിഞ്ഞ് എണ്ണയിൽ വറുത്തുകോരുക. ചൂട് അധികമാകരുത്‌. ചിലപ്പോള്‍ കരിഞ്ഞുപോകും. വളരെ ചെറിയ തീയില്‍ സേവ വേവുകയുമില്ല. മീഡിയം ഫ്ലെയിം ആണ് നല്ലത്. വറുത്തു കോരിയ സേവ നന്നായി തണുക്കട്ടെ.
    ഇനി അടി വശം കട്ടിയുള്ള ഒരു ഉരുളിയില്‍ അല്പം വെള്ളം ചൂടാക്കി അതിലേക്കു ചേര്‍ത്ത് പഞ്ചസാര പാനിയാക്കുക. പൊടിച്ചു വച്ച ഏലക്ക ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക. ഈ പാനി രണ്ട് നൂൽ പരുവമാകുമ്പോൾ (കൈയില്‍ എടുത്താല്‍ ഒട്ടുന്ന പാകം) വറുത്തുവെച്ച സേവ പാനിയിലിട്ട് ഇളക്കി വാങ്ങി തണുക്കാന്‍ വെക്കുക. കുട്ടികള്‍ക്ക് നാലുമണി പലഹാരമായി ചായക്കൊപ്പം നല്‍കാന്‍ വളരെ നല്ലതാണ്.
    (image: thani-nadan.com )

Comments

Popular posts from this blog

സ്വീറ്റ് റൈസ് ബോള്‍ (Sweet Rice Ball)

ഗണപതി ഭഗവാന്‍റെ ഇഷ്ട വിഭവം ലഡ്ഡു(Laddu)