സ്വീറ്റ് റൈസ് ബോള്‍ (Sweet Rice Ball)

Image result for അരിയുണ്ട image

ഒട്ടും പരിചയമില്ലാത്ത പേര് അല്ലേ ? പക്ഷെ ഇതിനു അങ്ങ് ഇന്ത്യേല് പറയുന്ന പേരാണ് അരിയുണ്ട. എന്താ? ചായക്ക്‌ കൂട്ടാന്‍ വളരെ ടേസ്റ്റി ആയ ഒരു വിഭവം തന്നെയല്ലേ അത്? 

അരി (കുത്തരി/ പുഴുങ്ങലരി) -          2 കപ്പ്
ശര്‍ക്കര                                                         2 കപ്പ്‌
തേങ്ങ ചിരവിയത്-                                 1 കപ്പ്‌
ചുക്കുപൊടി -                                           1/2 ടേബിള്‍ സ്പൂണ്‍
ജീരകം പൊടി-                                          1/2 ടേബിള്‍ സ്പൂണ്‍
ഏലക്ക പൊടി-                                        1/2 ടേബിള്‍ സ്പൂണ്‍



അരി കഴുകി വെള്ളം വാര്‍ന്നു പോകാന്‍ വയ്ക്കുക. സ്റ്റവില്‍ ഒരു ഇരുമ്പ് ചീനച്ചട്ടി (അല്ലെങ്കില്‍ പാന്‍ ) വച്ച് ചൂടാക്കുക.അതിനു ശേഷം, വെള്ളം വാര്‍ന്ന അരി ഇട്ട് നന്നായി വറുക്കുക. അരി പൊട്ടാന്‍ തുടങ്ങുന്ന പരുവം വരെ വറുക്കണം. അതിനു ശേഷം വാങ്ങി വച്ച് ചൂടാറാന്‍ അനുവദിക്കുക. ചൂട് പോയ അരി മിക്സിയില്‍ ഇട്ടു തരുതരുപ്പായി (തരികള്‍ അല്‍പാല്‍പം ഉള്ള രീതിയില്‍) പൊടിക്കുക.
ശര്‍ക്കര ഉരുക്കി പാനിയാക്കി അരിച്ചു വയ്ക്കുക. പാനിയില്‍ ചുക്കുപൊടി, ജീരകപ്പൊടി, ഏലക്ക പൊടിച്ചത് ഇവ ചേര്‍ത്ത് നന്നായി ചൂടാക്കുക. ഇളക്കി കൊടുക്കണം. അടുത്തതായി ചിരകി വച്ചിട്ടുള്ള തേങ്ങ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഇനി, പൊടിച്ചു വച്ച അരി കുറേശ്ശെയായി ചേര്‍ത്ത്  നന്നായി ഇളക്കി യോജിപ്പിക്കുക. കൂട്ടു കുറച്ചു തണുത്ത ശേഷം ചെറു ചൂടോടെ തന്നെ ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക. ഒരു പരന്ന പാത്രത്തില്‍ വച്ച് തണുക്കാന്‍ അനുവദിക്കുക. 
വൈകുന്നേരത്തെ ചായക്ക്‌ അനുയോജ്യമായ ഒരു പലഹാരമാണ് ഇത്.

Comments

Popular posts from this blog

ഗണപതി ഭഗവാന്‍റെ ഇഷ്ട വിഭവം ലഡ്ഡു(Laddu)

ഉണ്ണിയപ്പം(കുഴിയപ്പം, കാരപ്പം, കാരോലപ്പം) (Unniyappam / Karolappam)

ശ്രീ മഹാഗണപതി സ്തുതി