ബനാന റൈസ് ബോള്‍ (Banana Rice Ball)

Image result for ബോണ്ട image

അരിയുണ്ട എന്ന സ്വീറ്റ് റൈസ് ബോളിനെ ഒന്നു പരിഷ്കരിച്ചാലോ ! നന്നായി പഴുത്ത ഏത്തപ്പഴം കൂടിയുണ്ടെങ്കില്‍ നല്ലൊരു പലഹാരം റെഡി.

നന്നായി പഴുത്ത ഏത്തപ്പഴം-                                  2 എണ്ണം 
അരി വറുത്തത് -                                                           2 കപ്പ്‌ 
തേങ്ങ ചിരകിയത് -                                                      1 കപ്പ്
ഏലയ്ക്ക പൊടിച്ചത് -                                                ഒരു നുള്ള് 
അണ്ടിപ്പരിപ്പ് -                                                                 50 ഗ്രാം 
ശർക്കര -                                                                             100 ഗ്രാം 
നെയ്യ് -                                                                                  2ടേബിൾ സ്പൂൺ
മുട്ട -                                                                                       1,2  എണ്ണം 
റൊട്ടിപ്പൊടി -                                                                    1 കപ്പ്‌ 
എണ്ണ -                                                                                   ആവശ്യത്തിന്


കുത്തരിയോ പുഴുങ്ങലരി ഏതെങ്കിലുമോ ഉപയോഗിക്കുന്നതാണ് സ്വാദിഷ്ടം. പച്ചരി അത്ര ഗുണമില്ല; മാത്രമല്ല ബോള്‍ ഉണ്ടാക്കാനും വിഷമമാണ്. അരി നന്നായി വറുത്തു പൊടിക്കുക. ഉരുളിയില്‍ അരി ചൂടായി പൊട്ടാന്‍ തുടങ്ങുന്നതാണ് പാകം. ഏത്തപ്പഴം പുഴുങ്ങിയെടുക്കുക. തേങ്ങ ചിരകി(തിരുമ്മി)യെടുത്തു ഒരു പാനില്‍ ചെറുതായൊന്നു ചൂടാക്കുക. 
ഏത്തപ്പഴം പുഴുങ്ങി ഉടച്ചതിലേക്കു തേങ്ങയും ഏലക്കാ പൊടിയും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. ഇതിലേക്ക് നുറുക്കിയ അണ്ടിപ്പരിപ്പ്, നെയ്യ്, ശര്‍ക്കര പൊടിച്ചത് എന്നിവ ചേര്‍ത്ത് വീണ്ടും യോജിപ്പിക്കുക. കുറച്ചു സമയം കാത്തിരിക്കാം. 
ഇനി ഒന്നു കൂടി മിശ്രിതം കുഴച്ചെടുത്ത ശേഷം ചെറിയ ഉരുളകള്‍ ആയി ഉരുട്ടിയെടുക്കുക. മുട്ട നന്നായി അടിക്കുക റൊട്ടി വശങ്ങള്‍ മാറ്റി വൃത്തിയാക്കി പൊടിച്ചെടുത്ത് വയ്ക്കുക. 
ഉരുളിയില്‍ എണ്ണ  ചൂടാക്കി മീഡിയം ഫ്ലെയിമില്‍ നിറുത്തുക. ഓരോ ബോളും മുട്ട അടിച്ചതില്‍ മുക്കിയെടുത്ത് റൊട്ടി പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ വറുക്കുക. ബ്രൌണ്‍ നിറം ആകുമ്പോള്‍ മറിച്ചിട്ട് മറുവശവും പാകമാകുമ്പോള്‍ കോരിയെടുക്കുക. ചൂട് ആറിയ ശേഷം സ്വാദോടെ കഴിക്കാം.

Comments

Popular posts from this blog

ഗണപതി ഭഗവാന്‍റെ ഇഷ്ട വിഭവം ലഡ്ഡു(Laddu)

ഉണ്ണിയപ്പം(കുഴിയപ്പം, കാരപ്പം, കാരോലപ്പം) (Unniyappam / Karolappam)

ശ്രീ മഹാഗണപതി സ്തുതി