ഉണ്ണിയപ്പം(കുഴിയപ്പം, കാരപ്പം, കാരോലപ്പം) (Unniyappam / Karolappam)


Image result for ഉണ്ണിയപ്പം images




കേരളത്തിന്‍റെ ഒരു തനതു പലഹാരമാണ് ഉണ്ണിയപ്പം. അരിയും ശര്‍ക്കരയും പഴവും ചേര്‍ത്തുണ്ടാക്കുന്ന ഉണ്ണിയപ്പം അതീവ സ്വാദിഷ്ടമാണ്‌. ഗണപതി ഭഗവാന്‍റെ ഇഷ്ട നിവേദ്യം കൂടിയാണിത്.

പച്ചരി –                                        500 ഗ്രാം 

ശർക്കര –                                     500 ഗ്രാം

തേങ്ങ ചെറുതായി 

അരിഞ്ഞത് –                              1 കപ്പ് 

പാളയങ്കോടൻ പഴം –             5-6 എണ്ണം 

വെളിച്ചെണ്ണയോ നെയ്യോ- ആവശ്യത്തിന് 

പച്ചരി രണ്ട് മണിക്കൂർ കുതിർത്ത് വയ്ക്കുക. നല്ല മയത്തിൽ അധികം വെള്ളം ചേർക്കാതെ മിക്സിയില്‍ അരച്ചെടുക്കുക. മുന്‍പ് അരിപ്പൊടി തയ്യാറാക്കിയാണ് ഉപയോഗിച്ചിരുന്നത്. അരി അരയ്ക്കുന്നതാണ് എളുപ്പം. ഉപ്പില്ലാത്ത നല്ല ശർക്കര പൊടിച്ച് ചുവട് കട്ടിയുള്ള ഒരു പാനില്‍ ഇടുക. അര ഗ്ലാസ് വെള്ളം ഒഴിച്ച് അടുപ്പിൽ വയ്ക്കുക. നന്നായി ഇളക്കണം. ശര്‍ക്കര പാവ് ഒരു അരിപ്പയിലൂടെ നന്നായി അരിച്ചെടുക്കുക. നന്നായി തണുത്ത ശർക്കര പാവും നേരത്തെ തയ്യാറാക്കിയ അരിമാവുമായി നല്ല പോലെ തിരുമ്മി യോജിപ്പിക്കണം. ശർക്കര പൊടിച്ച് അരിയുടെ കൂടെ ചേർത്ത് അരച്ചും ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്‌താൽ ഉണ്ണിയപ്പം പൊട്ടിപ്പോവുകയില്ല.
ഈ കൂട്ടിലേക്ക് അഞ്ചോ ആറോ പാളയങ്കോടൻ പഴം ഞെരടി ചേർത്തു വീണ്ടും നന്നായി കുഴയ്ക്കണം. തുടര്‍ന്ന് ചെറിയ കഷണങ്ങളായി അറിഞ്ഞു വച്ചിട്ടുള്ള തേങ്ങ നെയ്യിൽ ബ്രൗൺ നിറം ആകുന്നത് വരെ മൂപ്പിക്കുക. അതും മാവിലേക്ക് ചേർക്കുക. ശേഷം ഏലയ്ക്കയും അല്പം ഉപ്പും ചേർത്ത് ഇളക്കി അടച്ച് വെക്കുക. ചിലര്‍ സോഡാപ്പൊടിയും ചേര്‍ക്കാറുണ്ട്. രണ്ടോ മൂന്നോ മണിക്കൂര്‍ ഈ മാവ് അടച്ചു വയ്ക്കുക. മൂന്നു മണിക്കൂറിനു ശേഷം ഉണ്ണിയപ്പം ഉണ്ടാക്കാൻ തുടങ്ങാം. 
അപ്പച്ചട്ടി അടുപ്പില്‍ (സ്റ്റവില്‍) വച്ച് വെള്ളം വറ്റിച്ച് ചൂടായി തുടങ്ങുമ്പോള്‍ എണ്ണ ഓരോ കുഴിയിലും നിറയെ ഒഴിക്കുക. നന്നായി തിളയ്ക്കുന്ന എണ്ണയിലേക്ക് നന്നായി  ഇളക്കിയെടുത്ത മാവ് ഒഴിച്ച് കൊടുക്കുക. എണ്ണയില്‍ അല്പം നെയ്‌ ചേര്‍ത്താല്‍ സ്വാദ് കൂടും. നന്നായി മൊരിഞ്ഞ ശേഷം ഒന്നു മറിച്ചിടുക. തീ നന്നായി നിയന്ത്രിക്കണം അല്ലെങ്കില്‍ അപ്പം കരിഞ്ഞു പോകും. നന്നായി മൊരിഞ്ഞ അപ്പം ഒരു പാത്രത്തില്‍ വിരിച്ച ഒപ്പു കടലാസിലേക്ക് ഇടുക. അധികമുള്ള എണ്ണ നീക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. തണുത്ത ശേഷം അപ്പത്തിന്‍റെ രുചി  ആസ്വദിക്കാം.

കുറിപ്പ് : തനി മലയാളി പലഹാരമായി നമ്മള്‍ ആഘോഷിക്കുമ്പോഴും ഡച്ചുകാര്‍ക്കും ഉണ്ണിയപ്പം ഉണ്ടാക്കാന്‍ അറിയാം എന്ന് വിക്കിപിഡിയ പറയുന്നു.

Comments

Popular posts from this blog

ഗണപതി ഭഗവാന്‍റെ ഇഷ്ട വിഭവം ലഡ്ഡു(Laddu)

ശ്രീ മഹാഗണപതി സ്തുതി