Posts

ബനാന റൈസ് ബോള്‍ (Banana Rice Ball)

Image
അരിയുണ്ട എന്ന സ്വീറ്റ് റൈസ് ബോളിനെ ഒന്നു പരിഷ്കരിച്ചാലോ ! നന്നായി പഴുത്ത ഏത്തപ്പഴം കൂടിയുണ്ടെങ്കില്‍ നല്ലൊരു പലഹാരം റെഡി. നന്നായി പഴുത്ത ഏത്തപ്പഴം-                                  2 എണ്ണം  അരി വറുത്തത് -                                                           2 കപ്പ്‌  തേങ്ങ ചിരകിയത് -                                                      1 കപ്പ് ഏലയ്ക്ക പൊടിച്ചത് -                                                ഒരു നുള...

സ്വീറ്റ് റൈസ് ബോള്‍ (Sweet Rice Ball)

Image
ഒട്ടും പരിചയമില്ലാത്ത പേര് അല്ലേ ? പക്ഷെ ഇതിനു അങ്ങ് ഇന്ത്യേല് പറയുന്ന പേരാണ് അരിയുണ്ട. എന്താ? ചായക്ക്‌ കൂട്ടാന്‍ വളരെ ടേസ്റ്റി ആയ ഒരു വിഭവം തന്നെയല്ലേ അത്?  അരി (കുത്തരി/ പുഴുങ്ങലരി) -          2 കപ്പ് ശര്‍ക്കര                                                         2 കപ്പ്‌ തേങ്ങ ചിരവിയത്-                                 1 കപ്പ്‌ ചുക്കുപൊടി -                                           1/2 ടേബിള്‍ സ്പൂണ്‍ ജീരകം പൊടി-                                          1/2 ടേബിള്‍ സ്പൂണ്‍ ഏലക്ക പൊടി-  ...

മധുര സേവ (Madhura Seva)

Image
സ്വാദിഷ്ഠമായ മധുരസേവ വളരെ വേഗത്തില്‍ തയ്യാറാക്കാം. അരിമാവ്                          100 ഗ്രാം കടലമാവ്                           250 ഗ്രാം പഞ്ചസാര                          1 കപ്പ് ഏലക്കാപൊടി                1 നുള്ള് (നന്നായി പൊടിച്ചത്) എണ്ണ /വനസ്പതി           ആവശ്യത്തിന് ആദ്യമായി കടലമാവും അരിമാവും ഒരുമിച്ച് ചേർത്ത് ഇടിയപ്പത്തിന് കുഴക്കുന്ന പരുവത്തിൽ കുഴച്ചുവെക്കുക. അധികം വെള്ളം ഒന്നിച്ചു ഒഴിക്കാതെ അല്പാല്പം ഒഴിച്ച് കട്ട കെട്ടാതെ കുഴക്കണം. വെള്ളത്തില്‍ ഒരു നുള്ള് ഉപ്പ് വേണമെങ്കില്‍ ചേര്‍ക്കാം( നിര്‍ബന്ധമില്ല).നിറം കിട്ടാന്‍ ആവശ്യമെങ്കില്‍ അല്പം മഞ്ഞള്‍ പൊടി ചേര്‍ക്കാം. അല്‍പനേരം അങ്ങനെ ഇരിക്കട്ടെ. അര മണിക്കൂറിനു ശേഷം മാവ് സേവനാഴിയുപയോഗിച്ച് സേവയുടെ ആകൃതിയിൽ പിഴിഞ്ഞ് എണ്ണയിൽ വറുത്തുകോരുക. ചൂട് അധികമാകരുത്‌. ച...

ഉണ്ണിയപ്പം(കുഴിയപ്പം, കാരപ്പം, കാരോലപ്പം) (Unniyappam / Karolappam)

Image
കേരളത്തിന്‍റെ ഒരു തനതു പലഹാരമാണ് ഉണ്ണിയപ്പം. അരിയും ശര്‍ക്കരയും പഴവും ചേര്‍ത്തുണ്ടാക്കുന്ന ഉണ്ണിയപ്പം അതീവ സ്വാദിഷ്ടമാണ്‌. ഗണപതി ഭഗവാന്‍റെ ഇഷ്ട നിവേദ്യം കൂടിയാണിത്. പച്ചരി –                                        500 ഗ്രാം  ശർക്കര –                                     500 ഗ്രാം തേങ്ങ ചെറുതായി  അരിഞ്ഞത് –                              1 കപ്പ്  പാളയങ്കോടൻ പഴം –             5-6 എണ്ണം  വെളിച്ചെണ്ണയോ നെയ്യോ- ആവശ്യത്തിന്  പച്ചരി രണ്ട് മണിക്കൂർ കുതിർത്ത് വയ്ക്കുക. നല്ല മയത്തിൽ അധികം വെള്ളം ചേർക്കാതെ മിക്സിയില്‍ അരച്ചെടുക്കുക. മുന്‍പ് അരിപ്പൊടി തയ്യാറാക്കിയാണ് ഉപയോഗിച്ചിരുന്നത്. അരി അരയ്ക്കുന്നതാണ് എളുപ്പം. ഉപ്...

ഗണപതി ഭഗവാന്‍റെ ഇഷ്ട വിഭവം ലഡ്ഡു(Laddu)

Image
ഗണപതി ഭഗവാന്‍റെ അനുഗ്രഹത്തോടെ പാചകം തുടങ്ങാം. ആദ്യം അദ്ദേഹത്തിന്‍റെ ഇഷ്ട പലഹാരമായ ലഡ്ഡു തന്നെ ആകട്ടെ! ചെറിയ പന്ത് എന്നർത്ഥം വരുന്ന സംസ്കൃതത്തിലെ 'ലത്തിക' അഥവ 'ലഡ്ഡുക' എന്ന പദത്തിൽ നിന്നാണ് ലഡ്ഡു എന്ന വാക്കുണ്ടായത്. നമ്മുടെ നാട്ടില്‍ സാധാരണയായി സന്തോഷാവസരങ്ങളില്‍ ലഡ്ഡു വിതരണം ചെയ്യാറുണ്ട്. കൂടാതെ അമ്പലങ്ങളിൽ നൈവേദ്യമായും, പ്രസാദമായും നൽകുന്ന പതിവുമുണ്ട്. ചേരുവകള്‍: കടല മാവ് - 300 ഗ്രാം പഞ്ചസാര - 150 ഗ്രാം ഉണക്കമുന്തിരിങ്ങ - 12 ഏലയ്ക്ക പൊടി - 2 ടീസ്പൂണ്‍ നെയ്യ് - ആവശ്യത്തിന് കടലമാവ് നേര്‍മ്മയായി കലക്കുക. കട്ടകള്‍ ഇല്ലാതെ വേണം. അധികം വെള്ളം ചേര്‍ക്കാതെ അയഞ്ഞ ഒരു പേസ്റ്റ് പരുവത്തില്‍ മാവ് തയ്യാറാക്കണം. ഒരു പരന്ന പാനില്‍ നെയ്യ് ചൂടാക്കുക. കലക്കിയ മാവ് നെയ്യിലേക്ക് അല്പാല്പമായി ദ്വാരങ്ങള്‍ ഉള്ള ഒരു തവിയിലൂടെ (കണ്ണാപ്പ) ഒഴിച്ച് വറുത്ത് കോരുക. ഇതിന് ബൂന്ദി എന്ന് പറയുന്നു. അധികം വറുക്കരുത്. കുറച്ചു ബൂന്ദി തണുത്ത ശേഷം തരുതരുപ്പായി മിക്സിയില്‍ പൊടിച്ചു വയ്ക്കുക. ബൂന്ദിക്ക് കരുമുരുപ്പ് കിട്ടാന്‍ ചിലര്‍ ഒരു നുള്ള് ബേക്കിംഗ് പൌഡര്‍ മാവില്‍ ചേര്‍ക്കാറു...

ശ്രീ മഹാഗണപതി സ്തുതി

Image
ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭം ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം. ചിത്രരത്നവിചിത്രാംഗം ചിത്രമാലാവിഭുഷിതം കാമരൂപധരം ദേവം വന്ദേഹം ഗണനായകം പലഹാരങ്ങള്‍ എല്ലാം ആസ്വദിച്ചു കഴിക്കുന്ന; മോദകപ്രിയനും പായസാന്ന പൂജിതനും മധുര പരിപൂര്‍ണ്ണനുമായ വിഘ്നേശ്വരന്‍റെ സന്നിധിയില്‍ എന്‍റെ പലഹാര രുചിക്കൂട്ട് ഞാന്‍ സാദരം സമര്‍പ്പിക്കുന്നു.